kerala-universutuy

ഒന്നാം സെമസ്റ്റർ ബി.എ./ബി.എസ്‌സി./ബി കോം. പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

എം.എസ്‌സി ഡാറ്റ സയൻസ് 2020 - 2022 ബാച്ച് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്റ്റർ ബി.വോക്. ഫുഡ് പ്രോസസിംഗ് , ബി.വോക്. ഫുഡ് പ്രോസസിംഗ് ആൻഡ് മാനേജ്‌മെന്റ് പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റർ ബി.എസ്‌സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി പ്രാക്ടിക്കൽ പരീക്ഷ 29 മുതലും രണ്ടാം സെമസ്റ്റർ ബി.വോക്. സോഫ്‌റ്റ്‌വെയർ ഡെവലപ്പ്‌മെന്റ് പ്രാക്ടിക്കൽ പരീക്ഷ ഡിസംബർ ഒന്നു മുതലും ആരംഭിക്കും.

രണ്ടാം സെമസ്റ്റർ എം.എസ്‌സി കെമിസ്ട്രി/അനലിറ്റിക്കൽ കെമിസ്ട്രി/പോളിമർ കെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 30 മുതൽ ഡിസംബർ 15 വരെ നടത്തും.

നാലാം സെമസ്റ്റർ എം.എസ്‌സി. ന്യൂജെൻ ബോട്ടണി പരീക്ഷയുടെ പ്രാക്ടിക്കൽ/വൈവ വോസി പരീക്ഷകൾ അതത് പരീക്ഷാകേന്ദ്രങ്ങളിൽ 28 മുതൽ നടത്തും.

രണ്ടാം സെമസ്റ്റർ എം.എസ്‌സി. കമ്പ്യൂട്ടർസയൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ ഡിസംബർ ഒന്നു മുതൽ 7 വരെ അതത് കോളേജുകളിൽ നടത്തും.