
പാറശാല:സമഗ്ര ശിക്ഷാ കേരളയുടെ ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി സംഘടിപ്പിക്കുന്ന പാദമുദ്ര അദ്ധ്യാപക ശില്പശാല പാറശാല ബി.ആർ.സിയിൽ നടന്നു.വാർഡ് മെമ്പർ സുനിലിന്റെ അദ്ധ്യക്ഷതയിൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വീണ ഉദ്ഘാടനം ചെയ്തു.ഡോ.കെ.കെ.സുന്ദരേശൻ,പ്രൊഫ. വേദാന്തം, സി.വി.സുരേഷ്,പദ്മകുമാർ എന്നിവർ പ്രാദേശിക ചരിത്ര രചനയുടെ അനുഭവം അദ്ധ്യാപകർക്ക് പകർന്ന് നൽകി. അദ്ധ്യാപകരായ കെ.സി.പ്രിയ,ഷീബ.ആർ എന്നിവർ നേതൃത്വം നൽകി.