ചിറയിൻകീഴ്:ശാർക്കര ശ്രീശാർക്കര ദേവി റസിഡന്റ്സ് അസോസിയേഷന്റെ വാർഷിക പൊതുയോഗം നാളെ വൈകിട്ട് 4ന് നോബിൾ ഗ്രൂപ്പ് ഒഫ് സ്കൂൾസിൽ നടക്കും. പൊതുയോഗം ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മുരളി ഉദ്ഘാടനം ചെയ്യും. എസ്.എസ്.ആർ.എ പ്രസിഡന്റ് ബി.ബാബു അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി കെ.ജി.ഗോപിക റിപ്പോർട്ടും ട്രഷറർ ലത കൃഷ്ണകുമാർ കണക്കും അവതരിപ്പിക്കും. കഴിഞ്ഞ അദ്ധ്യയന വർഷങ്ങളിൽ ഉയർന്ന മാർക്കോടെ വിജയിച്ച വിദ്യാർത്ഥികളെയും സാമൂഹിക സാംസ്കാരിക രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ചവരെയും ചിറയിൻകീഴ് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ജി.ബി മുകേഷ് ആദരിക്കും. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മോനി ശാർക്കര,വി.ബേബി,മനുമോൻ എന്നിവർ സംസാരിക്കും.