j

തിരുവനന്തപുരം: എസ്‌.എൻ.ഡി.പി യോഗം വനിതാസംഘം കോവളം യൂണിയൻ ജനജാഗ്രത സദസ്സ് സംഘടിപ്പിച്ചു .എസ്‌.എൻ.ഡി.പി യോഗം കോവളം യൂണിയൻ സെക്രട്ടറി തോട്ടം പി.കാർത്തികേയൻ ഉദ്ഘാടനം ചെയ്തു.വനിതാ സംഘം ജോയിന്റ് കൺവീനർ ഗീതാമുരുകൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ഡയറക്ടർ ബോർഡ് അംഗങ്ങളായ കരുംകുളം പ്രസാദ്,വിശ്വനാഥൻ കോൺട്രാക്ടർ, പഞ്ചായത്ത്‌ കമ്മിറ്റി അംഗം മണ്ണിൽ മനോഹരൻ, യൂത്ത്മൂവ്മെന്റ് പ്രസിഡന്റ വിനോദ് കുമാർ മുല്ലൂർ, വാഴമുട്ടം എസ്‌ ആർ സുജിത്,അനു രാമചന്ദ്രൻ വനിതാസംഘം ഭാരവാഹികളായ ഗിരിജ,ശരണ്യ, ബിന്ദു,ലീല,അതുല്യ,റീജ തുടങ്ങിയവർ സംസാരിച്ചു.വനിതാസംഘം യൂണിയൻ ചെയർപേഴ്സൺ അനിതാ രാജേന്ദ്രൻ സ്വാഗതവും പറഞ്ഞു.