തിരുവനന്തപുരം : ആഗോള വിനോദ സഞ്ചാരികളെ കേരളത്തിലേയ്ക്ക് ആകർഷിക്കുന്നതിനായി സർക്കാർ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾക്ക് വിപുലമായ പ്രചാരണം നടത്തുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ഓണം വാരാഘോഷത്തിന്റെ ഭാഗമായി നടത്തിയ ഓൺലൈൻ അത്തപ്പൂക്കള മത്സരം, ഘോഷയാത്ര എന്നിവയിൽ വിജയികളായവർക്കുള്ള സമ്മാനദാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിച്ചു.ടൂറിസം വകുപ്പ് ഡയറക്ടർ പി.ബി.നൂഹും സംസാരിച്ചു.