sa

കിളിമാനൂർ: സി.ഐ.ടി.യു കിളിമാനൂർ ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ ലഹരിക്കെതിരെ തൊഴിലാളി കവചം എന്ന മുദ്രാവാക്യം ഉയർത്തി കിളിമാനൂർ ടൗണിൽ മനുഷ്യ ചങ്ങല തീർത്തു.തുടർന്ന് നടന്ന യോഗം സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ബി.സത്യൻ ഉദ്ഘാടനം ചെയ്തു.ഏരിയാ പ്രസിഡന്റ് ഇ.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു.സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം ബി.പി. മുരളി,സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് മടവൂർ അനിൽ,സംസ്ഥാന കമ്മിറ്റിയംഗം ജി.രാജു,ജില്ലാ ജോയിന്റ് സെക്രട്ടറി ജി. വിജയകുമാർ എന്നിവർ സംസാരിച്ചു.ഏരിയാ സെക്രട്ടറി കെ.വത്സല കുമാർ സ്വാഗതം പറഞ്ഞു.