തിരുവനന്തപുരം: പാർലമെന്റ് ഭരണഘടനയെ നശിപ്പിക്കുന്നുവെന്ന് മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദ്. ടാഗോർ തീയേറ്ററിൽ നെറ്റ്‌വർക്ക് ഒഫ് ആർട്ടിസ്റ്റിക് തീയേറ്റർ ആക്‌ടിവിസ്റ്റസ് കേരളയുടെ (നാടക്) രണ്ടാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ടീസ്റ്റ. കലാകാരന്മാർ പ്രതികരിക്കേണ്ടിടത്ത് പ്രതികരിച്ച് നിലവിലുള്ള വ്യവസ്ഥിതിയെ ചോദ്യം ചെയ്യണമെന്നും അവർ പറഞ്ഞു. നാഷണൽ സ്‌കൂൾ ഒഫ് ഡ്രാമ മുൻ ഡയറക്‌ടർ കീർത്തി ജെയിൻ മുഖ്യപ്രഭാഷണം നടത്തി.നാടക് പ്രസിഡന്റ് പി.രഘുനാഥ് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ജെ.ശൈലജ,മുതിർന്ന നാടക പ്രവർത്തകൻ ഡി.രഘൂത്തമൻ തുടങ്ങിയവർ സംസാരിച്ചു.മൂന്ന് ദിവസമായി നടക്കുന്ന സമ്മേളനം നാളെ സമാപിക്കും.