തിരുവനന്തപുരം:സ്വകാര്യ ബാങ്കുകളിലും ഇൻഷ്വറൻസ് സ്ഥാപനങ്ങളിലും പണിയെടുക്കുന്ന ജീവനക്കാരുടെ മുഖ്യസംഘടനയായ ന്യൂജനറേഷൻ ബാങ്ക്‌സ് ആൻഡ് ഇൻഷ്വറൻസ് സ്റ്റാഫ് അസോസിയേഷൻ (സി.ഐ.ടി.യു)​ സംസ്ഥാന സമ്മേളനം നാളെ ബാങ്ക് എംപ്ലോയീസ് യൂണിയൻ ഹാളിൽ നടക്കും. സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറിമാരായ കെ.എൻ.ഗോപിനാഥ്,​കെ.എസ്.സുനിൽകുമാർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ചെയർമാൻ ജയൻബാബു,​ കൺവീനർ കൃഷ്‌ണകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.