ddd

ചിറയിൻകീഴ്: ചിറയിൻകീഴ് ലയൺസ്‌ ക്ലബ് മുത്തൂറ്റ് സ്നേഹാശ്രയുമായി ചേർന്ന് സൗജന്യ ജീവിതശൈലി വൃക്ക രോഗനിർണയ ക്യാമ്പ് ശാർക്കര ദേവീക്ഷേത്ര മൈതാനത്തിൽ നടത്തി. ക്യാമ്പിന്റെ ഉദ്ഘാടനം ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് പി.മുരളി നിർവഹിച്ചു.

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.മണികണ്ഠൻ,ശാർക്കര വാർഡ് മെമ്പർ സുരേഷ്‌കുമാർ (മോനി ശാർക്കര), ക്ലബ് പ്രസിഡന്റ് ജി.ചന്ദ്രബാബു,സെക്രട്ടറി ടി.ബിജുകുമാർ,ട്രഷറർ ഡി.വിഭുകുമാർ,കെ.എസ്.ബിജു,എസ്.ജയകുമാർ,ജയപ്രകാശ്, കെ.വി.ഷാജു,എസ്.സലിംകുമാർ,ആർ.അനിൽകുമാർ,അഴൂർ ബിജു,ബി.അനിൽ,താഹ എന്നിവർ സംസാരിച്ചു.150 ഓളം പേർക്ക് രക്തത്തിലെ ഷുഗർ,കൊളസ്ട്രോൾ,ക്രീയാറ്റിൻ,എച്ച്.ബി.എ 1 സി ടെസ്റ്റുകളും യുറീൻ ഷുഗർ,അല്യൂബിമിൻ ടെസ്റ്റുകളും സൗജന്യമായി ചെയ്തു.