തിരുവനന്തപുരം : റേഷൻ കടകളിലെ ഇ -പോസ് മെഷീൻ തകരാർ അടിക്കടി ഉണ്ടായിട്ടും പരിഹരിക്കാൻ നടപടി സ്വീകരിക്കാത്തതോടെ ഭക്ഷ്യവിതരണമാകെ താറുമാറായെന്ന് ആർ.എസ്.പി.ജില്ലാസെക്രട്ടറി ഇറവൂർ പ്രസന്നകുമാർ കുറ്റപ്പെടുത്തി. കാർഡുടമകൾ ഭക്ഷ്യധാന്യങ്ങൾക്കായി കടകളിൽ കയറി ഇറങ്ങേണ്ടി വരികയാണ് . ജില്ലകൾ തിരിച്ച് സമയം നിശ്ചയിക്കുന്നത് പ്രശ്നത്തിനു പരിഹാരമല്ല. സെർവർ തകരാറുകൾ പൂർണമായി പരിഹരിച്ച് റേഷൻ വിതരണം പുന:സ്ഥാപിക്കാൻ നടപടി വേണമെന്ന് പ്രസന്നകുമാർ ആവശ്യപ്പെട്ടു.