ചിറയിൻകീഴ്: എസ്.എൻ.ഡി.പി യോഗം പെരുങ്ങുഴി ഇടഞ്ഞുംമൂല ശാഖാകുടുംബമേളയും പ്രതിഭാ സംഗമവും വിവിധ പരിപാടികളോടെ ഇന്ന് നടക്കും.വൈകിട്ട് 3ന് ഇടഞ്ഞുംമൂല റെയിൽവേ ലൈനിനുസമീപമുള്ള ശാഖാ യോഗം ഹാളിൽ നടക്കുന്ന കുടുംബമേള എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് സി.വിഷ്ണു ഭക്തൻ ഉദ്ഘാടനം ചെയ്യും. ശാഖാ യോഗം പ്രസിഡന്റ് സന്തോഷ് നാലുമുക്ക് അദ്ധ്യക്ഷത വഹിക്കും. വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ 10 വിദ്യാർത്ഥികളെ ഷീൽഡും പൊന്നാടയുമണിയിക്കും. യൂണിയൻ തുടർചികിത്സാ ധനസഹായ പദ്ധതിയിൽപ്പെടുത്തി 10 നിർദ്ധന കുടുംബങ്ങൾക്ക് യൂണിയൻ പ്രസിഡന്റ് ചികിത്സാസഹായം കൈമാറും. യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള,സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി,യോഗം ഡയറക്ടർ അഴൂർ ബിജു,യൂണിയൻ കൗൺസിലർമാരായ സി.കൃത്തിദാസ്, ഡി.ചിത്രാംഗദൻ, ശാഖാ യോഗം സെക്രട്ടറി ജി.സാംബശിവൻ,വൈസ് പ്രസിഡന്റ് എസ്.ശിവപ്രസാദ്,നാലുമുക്ക് ഗുരുക്ഷേത്ര മണ്ഡപ സമിതി പ്രസിഡന്റ് ബൈജു തോന്നയ്ക്കൽ,എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗങ്ങളായ കെ.രഘുനാഥൻ,കെ.പുഷ്കരൻ, ശാഖാ യോഗം രക്ഷാധികാരി എൻ.സദാശിവൻ,നാലുമുക്ക് ഗുരുക്ഷേത്ര കാര്യദർശി എൻ.അജിത്ത് എന്നിവർ സംസാരിക്കും.