ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയിൽ സ്വാപ്പ് ഷോപ്പ് ( കൈമാറ്റക്കട) സംവിധാനം എല്ലാ മാസവും അവസാനത്തെ ശനിയാഴ്ച നഗരസഭാ അങ്കണത്തിൽ രാവിലെ 10 മുതൽ.ഈമാസത്തേത് 26 ന് . പുനരുപയോഗിക്കാൻ കഴിയാത്ത തുണിത്തരങ്ങൾ,​കളിപ്പാട്ടങ്ങൾ,​ ഇലക്ട്രിക്ക് ഉപകരണങ്ങൾ,​ ഫർണിച്ചറുകൾ എന്നിവ കൈമാറ്റക്കട വഴി വിതരണം ചെയ്യുന്നതാണ് പദ്ധതി. നഗരസഭയിലെ അജൈവ മാലിന്യം ശേഖരിക്കുന്ന ഹരിതകർമ്മ സേവാംഗംങ്ങൾ വഴിയും കൈമാറ്റം ചെയ്യാമെന്ന് സെക്രട്ടറി അറിയിച്ചു.