rav

നെയ്യാറ്റിൻകര: കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.പി.സി.സി മെമ്പറും നഗരസഭ പ്രതിപക്ഷ നേതാവുമായിരുന്ന എം.വേണുഗോപാലൻ തമ്പി അനുസ്മരണം നടത്തി. സ്വദേശാഭിമാനി പാർക്കിന് സമീപം എ.ഐ.സി.സി അംഗം തമ്പാന്നൂർ രവി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വെൺപകൽ അവനീന്ദ്രകുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ ആർ.സെൽവരാജ്, വി.എസ്.ഹരീന്ദ്രനാഥ്,നെയ്യാറ്റിൻകര സനൽ,എസ്.കെ.അശോക് കുമാർ,ആർ.വത്സലൻ,പ്രാണകുമാർ,ഉദിയൻകുളങ്ങര ഗോപാലകൃഷ്ണൻ,ജോസ് ഫ്രാങ്ക്ലിൻ, മഞ്ചവിളാകം ജയൻ, കക്കാട് രാമചന്ദ്രൻ നായർ, മാരായമുട്ടം സുരേഷ്,എം.ആർ.സൈമൺ, പാറശാല സുധാകരൻ,ആർ.ഒ.അരുൺ,സുമകുമാരി,എൻ.ശൈലേന്ദ്രകുമാർ,ആർ.അജയകുമാർ, ചമ്പയിൽ ശശി,അഹമ്മദ് ഖാൻ ,പി.സി.പ്രതാപൻ,തിരുപുറം രവി,രാജശേഖരൻ നായർ,സത്യകുമാർ,അമരവിള സുദേവകുമാർ,നെയ്യാറ്റിൻകര അജിത്,പാലകടവ്‌ വേണു ,വഴിമുക്ക് ഹക്കിം, മണലൂർ ഗോപകുമാർ,കവളാകുളം സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.

ഗാന്ധിമിത്ര മണ്ഡലത്തിന്റെ നേതൃത്വത്തിൽ നടന്ന അനുസ്മരണം നഗരസഭ ചെയർമാൻ പി.കെ. രാജ്‌മോഹൻ ഉദ്ഘാടനം ചെയ്തു.ടൗൺ ഉപസമിതി ചെയർമാൻ മണലൂർ ശിവപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. അരുവിപ്പുറം ശ്രീകുമാർ, കെ.കെ. ഷിബു. ആർ. അജിത, ഷിബുരാജ് കൃഷ്ണ, കല ടീച്ചർ, ആറാലുംമൂട് ജിനു, ഇരുമ്പിൽ ശ്രീകുമാർ, മാമ്പഴക്കര സോമൻ, ശൈലേന്ദ്രൻ, ക്യാപിറ്റൽ വിജയൻ തുടങ്ങിയവർ പങ്കെടുത്തു.

ഗാന്ധിമിത്ര മണ്ഡലം കൊല്ലയിൽ ഉപസമിതിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ സമ്മേളനം ഇലിപ്പോട്ടു കോണം ജംഗ്ഷനിൽ കെൽപ്പാം ചെയർമാൻ എസ്.സുരേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. കെ.ബിനുകുമാരി അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ബി.ജയചന്ദ്രൻ നായർ , കൊല്ലയിൽ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കൊല്ലയിൽ രാജൻ, എസ്.ശശികല, നഗരസഭ കൗൺസിലർ, എ.ബി.സജു, കോൺഗ്രസ് കൊല്ലയിൽ മണ്ഡലം പ്രസിഡന്റ് അഡ്വ.മഞ്ചവിളാകം വിജയകുമാർ, ഗാന്ധിമിത്ര മണ്ഡലം നേതാക്കളായ ബിനു മരുതത്തൂർ, ഇലിപ്പോട്ടുകോണം വിജയൻ, ഡി.ശ്രീകുമാർ എസ്, മദനമോഹൻ എന്നിവർ പങ്കെടുത്തു.

കൃഷ്ണപുരം വ്ളാങ്ങാമുറി ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്രാമം ജംഗ്‌ഷനിൽ നടന്ന അനുസ്മരണയോഗം കെ.പി.സി.സി സെക്രട്ടറി അഡ്വ എസ്.കെ. അശോക് കുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമം പ്രവീൺ അദ്ധ്യക്ഷത വഹിച്ചു. ഇരുമ്പിൽ ശ്രീകുമാർ, പാലക്കടവ് വേണു , കവളാകുളം സന്തോഷ്, പാലക്കടവ് മോഹനൻ, കൃഷ്ണയ്യർ, ശ്രീരാഗ്, പാലക്കടവ് മനോജ്, ലക്ഷ്മി ടീച്ചർ, പ്രീത, പ്രിയ, രമ്യ, ഷിബു, കണ്ണൻ തുടങ്ങിയവർ പങ്കെടുത്തു.