ktr

കുറ്റിച്ചൽ: കോട്ടൂർ വി.എൻ ഓഡിറ്റോറിയത്തിന്റെ ഒന്നാം വാർഷികാഘോഷം അഡ്വ.ജി.സ്റ്റീഫൻ.എം.എൽ.എ ഉദ്ഘാടനം ചെയ്തു.കുറ്റിച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു.സൗദി അറേബ്യ അൽഹസ അമീർ അബ്ദുൽ ലത്തീഫ് ബിൻയൂസഫ് അൽദ്വാല ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു.ഓഡിറ്റോറിയം എം.ഡി കെ.വിശ്വംഭരൻ,കുറ്റിച്ചൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.രതിക,ബ്ലോക്ക് പഞ്ചായത്തംഗം ടി.സുനിൽ കുമാർ,ഗ്രാമ പഞ്ചായത്തംഗങ്ങളായ നിസ്സാർ മാങ്കുടി,എലിസബത്ത് സെൽവ്വരാജ്,കെ.വേലായുധൻ പിള്ള,കെ.സുനിതകുമാരി,എസ്.അൻവർ,രശ്മി അനിൽകുമാർ,ശ്രീദേവി സുരേഷ്,ആർ.സമീനാ ബീവി,മലവിള രാജേന്ദ്രൻ,ഡോ.ഹേമാ ഫ്രാൻസിസ്,ഡോ.സ്വാതി ആനന്ദ്,ഡോ.സുമിത്രാദേവി,മുഹമ്മദ് ആസിഫ് എന്നിവർ സംസാരിച്ചു.