33

തിരുവനന്തപുരം: സ്കൂൾ എ.ഇ.ഒ തസ്തികയിൽ ഡെപ്യൂട്ടേഷനിലായിരുന്ന അദ്ധ്യാപകന് പ്രിൻസിപ്പലായി പ്രൊമോഷൻ നൽകുന്നതിന് ഹയർ സെക്കൻഡറി അദ്ധ്യാപികയെ തരംതാഴ്ത്തി. പി. രവീന്ദ്രന് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രിൻസിപ്പലായി നിയമനം നൽകാനാണ് കണ്ണൂർ മാതമംഗലം ഗവ.എച്ച്.എസ്.എസിലെ സോഷ്യോളജി അദ്ധ്യാപിക നിഷ ലൂക്കോസിനെ മലപ്പുറം കോക്കൂർ ഗവ. എച്ച്.എസ്.എസിൽ എച്ച്.എസ്.എസ്.ടി (ജൂനിയർ) ആയി തരം താഴ്ത്തി നിയമിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് വിചിത്ര ഉത്തരവിറക്കിത്.

ഹയർ സെക്കൻഡറി പ്രിൻസിപ്പൽ നിയമനം ഹയർ സെക്കൻഡറി അദ്ധ്യാപകർക്കും ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ/ എ.ഇ.ഒ തസ്തികയിലുള്ളവർക്കും 2:1 എന്ന അനുപാതത്തിലാണ്. എ.ഇ.ഒ തസ്തികയിലുള്ള പി. രവീന്ദ്രന്റെ വിഷയം സേഷ്യോളജി ആയതിനാൽ പ്രിൻസിപ്പൽ നിയമനം എച്ച്.എസ്.എസ്.ടി സേഷ്യോളജി എന്ന നിലയിലാണ് പരിഗണിക്കുക. രവീന്ദ്രനെ പ്രിൻസിപ്പലാക്കാൻ നിലവിൽ എച്ച്.എസ്.എസ്.ടി സേഷ്യോളജി തസ്തികയിൽ ഏറ്റവും ജൂനിയറായ നിഷ ലൂക്കോസിനെ തരംതാഴ്ത്തി. പ്രിൻസിപ്പലിന്റെ നിയമനം ബന്ധപ്പെട്ട വിഷയത്തിലുള്ള അദ്ധ്യാപക നിയമനം കൂടിയായതിനാലാണിതെന്ന്

ഉത്തരവിൽ പറയുന്നു..നേരത്തേ എച്ച്.എസ്.ടി ജൂനിയർ തസ്തികയിലായിരുന്ന നിഷ ലൂക്കോസിന് കഴിഞ്ഞ സെപ്തംബർ രണ്ടിനാണ് ബൈ ട്രാൻസ്ഫർ മുഖേന എച്ച്.എസ്.എസ്.ടി തസ്തികയിൽ നിയമനം ലഭിച്ചത്.

ഹയർ സെക്കൻഡറിയിൽ പഠിപ്പിച്ചിട്ടില്ലാത്ത എച്ച്.എമ്മിന് പ്രിൻസിപ്പൽ പ്രൊമോഷൻ നൽകാൻ അദ്ധ്യാപികയെ ജൂനിയറായി തരം താഴ്ത്തിയ വിചിത്ര ഉത്തരവ് പിൻവലിക്കണം.

-എസ്. മനോജ്,

ജനറൽ സെക്രട്ടറി,

എ.എച്ച്.എസ്.ടി എ