വിഴിഞ്ഞം: ജലപാത അലൈൻമെന്റ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പനത്തുറ ധീവരസഭ കരയോഗത്തിന്റെ റിലേ സത്യഗ്രഹം തുടരുന്നു. ഇന്നലെ സത്യഗ്രഹ സമരത്തിന് അഭിവാദ്യമർപ്പിച്ച് കരയോഗം പ്രസിഡന്റ് എസ്. പ്രശാന്തൻ, കരയോഗം സെക്രട്ടറി എസ്. വിജയകുമാരൻ, മുൻ സെക്രട്ടറി കെ. ശിശുപാലൻ, കരയോഗം ട്രഷറർ സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് വി. കനകപ്പൻ, ഭരണസമിതി അംഗമായ ആർ. ശ്രീകണ്ഠൻ എന്നിവർ സംസാരിച്ചു.