
കാട്ടാക്കട:കിടപ്പുരോഗികൾക്ക് സാന്ത്വന സ്പർശ്വവുമായി കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എൻ.എസ്.എസ് യൂണിറ്റ്.സാന്ത്വനമെന്ന പാലിയേറ്റീവ് പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് യൂണിറ്റംഗങ്ങൾ ഇക്കുറി കിടപ്പുരോഗികളുടെ പരിചരണ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകിയത്.രോഗികൾക്ക് ആവശ്യമായ മരുന്നുകൾ,വീൽചെയർ,വാക്കർ,എയർ ബഡ്,വാട്ടർ ബഡ്,ഡയപ്പർ എന്നിവയുൾപ്പെടെ കുട്ടികൾ സ്വരൂപിച്ച് നൽകി.യൂണിറ്റംഗങ്ങൾ പൂവച്ചൽ പഞ്ചായത്തിലെ വീരണകാവ് പ്രാഥമികാരോഗ്യ കേന്ദ്രവുമായി സഹകരിച്ച് നടത്തിയ സർവേയിലൂടെയാണ് അർഹരായവരെ കണ്ടെത്തിയത്.വൊളന്റിയർ സെക്രട്ടറിമാരായ ആദർഷ്,നവ്യ,അക്ഷയ്,വിൽസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സർവേ.സ്വരൂപിച്ച സാധന സാമഗ്രികൾ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ.നിഷ ഫ്രാൻസിസിന് കൈമാറി.ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ലഫ്.ഡോ.ജി.ജെ.ഷൈജു,പ്രോഗ്രാം ഓഫീസർ ഡോ.ആർ.എസ്.ശ്രീപ്രിയ,അദ്ധ്യാപകരായ ഡോ.എസ്.മഹേഷ്,ഡോ.സംഗീത്,ഹെൽത്ത് ഇൻസ്പെക്ടർ ഹരിദാസ്,പാലിയേറ്റീവ് കെയർ സിസ്റ്റർ സജീലാ ബീവി,എൻ.എസ്.എസ് യൂണിറ്റംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.