തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥർ രാഷ്ട്രീയ പ്രവർത്തനങ്ങളിലേർപ്പെടുന്നതവസാനിപ്പിക്കുവാൻ രാഷ്ട്രീയമായും,നിയമപരമായും ഏതറ്റം വരെയും പോകുമെന്ന് ബി.ജെ .പി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് .രാജ്ഭവൻ മാർച്ചിൽ പങ്കെടുത്ത ഉദ്യോഗസ്ഥർക്കെതിരെ ബി.ജെ.പി ചീഫ് സെക്രട്ടറിക്ക് പരാതി നല്കിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതിനാലാണ് ഗവർണറെ സമീപിച്ചത്. അന്വേഷണവും,നടപടികളും പരമാവധി വൈകിപ്പിച്ച് തേച്ച് മാച്ചു കളയാനാണ് സെക്രട്ടേറിയറ്റിലെ ഉപജാപക സംഘം ശ്രമിക്കുന്നത്. സർക്കാരിന് വേണ്ടി ചീഫ് സെക്രട്ടറി സ്വീകരിക്കുന്ന ഓരോ നടപടികളും ബി.ജെ.പി വിലയിരുത്തും.പിൻവാതിൽ നിയമനത്തിലൂടെയും,സർക്കാർ സംവിധാനങ്ങളെ രാഷ്ട്രീയവല്കരിച്ചും ബംഗാൾ മോഡൽ നടപ്പിലാക്കാനാണ് സി.പി.എം ശ്രമിക്കുന്നത്.ഇത് ബി.ജെ.പി അനുവദിക്കില്ലെന്നും വി .വി. രാജേഷ് പറഞ്ഞു.