pg

തിരുവനന്തപുരം : വനിതാ ഡോക്ടർക്ക് നേരെയുണ്ടായ അതിക്രമത്തിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളേജിൽ പി.ജി ഡോക്ടർമാർ ഇന്നലെ രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെ പണിമുടക്കി.

പ്രതിയെ പിടികൂടാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ചും നടത്തി.സമരം ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.സുൽഫി നൂഹു ഉദ്ഘാടനം ചെയ്തു.സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പി.ജി ഡോക്ടർമാർ മെഡിക്കൽ കോളേജ് പൊലീസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തി. രാവിലെ എട്ടു മുതൽ രാത്രി എട്ടുവരെ നടന്ന സമരത്തിൽ ഒ.പി,കിടത്തി ചികിത്സ എന്നീ വിഭാഗങ്ങളിലെ സേവനം പി.ജി ഡോക്ടർമാർ ബഹിഷ്‌കരിച്ചതിനാൽ രോഗികൾ ബുദ്ധിമുട്ടി. അത്യാഹിത വിഭാഗം,ഐ.സി.യു, ലേബർ റൂം എന്നിവയെ സമരത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു.സമരക്കാർ മന്ത്രി വീണാ ജോർജ്, ഡി.ജി.പി അനിൽ കാന്ത് എന്നിവരെ ഫോണിൽ ബന്ധപ്പെട്ടു. പ്രതിയുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് ഇരുവരും ഉറപ്പ് നൽകിയതായി പി.ജി ഡോക്ടേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി. കെ.എം.പി.ജി.എ സെക്രട്ടറി ഡോ.ഫിലിപ്,കെ.ജി.എം.സി.ടി.എ. പ്രസിഡന്റ് ഡോ.ആർ.സി.ശ്രീകുമാർ, ഐ.എം.എ വനിതാ വിഭാഗം പ്രതിനിധി ഡോ.കവിതാ രവി, ഐ.എം.എ.ഭാരവാഹികളായ ഡോ. പ്രശാന്ത്,ഡോ.ശ്രീജിത്ത്,ഡോ.ബിനോയി, കെ.ജി.എം.സി.ടി.എ സംസ്ഥാന പ്രസിഡന്റ് ഡോ.നിർമ്മൽ ഭാസ്‌ക്കർ,ജനറൽ സെക്രട്ടറി ഡോ.അരവിന്ദ്. സി.എസ്, തിരുവനന്തപുരം യൂണിറ്റ് പ്രസിഡന്റ് ഡോ.ആർ.സി.ശ്രീകുമാർ,തിരുവനന്തപുരം യൂണിറ്റ് സെക്രട്ടറി ഡോ.റോസ്നാരാ ബീഗം തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.