
നെടുമങ്ങാട്: സംസാരവൈകല്യം ഉളള കുട്ടികളെ സ്പീച് ബിഹെവിയർ തെറാപ്പിയിലൂടെ കണ്ടെത്തി പരിഹരിക്കുന്നതിനായുളള ബഡ്സ് റീഹാബിലിറ്റേഷൻ ആൻഡ് ഫെസിലിറ്റേഷൻ സെന്ററിന്റെ പ്രവർത്തനം നഗരസഭ ചെയർപേഴ്സൺ സി.എസ്.ശ്രീജ ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അജിത അദ്ധ്യക്ഷത വഹിച്ചു.ബഡ്സ് സ്കൂൾ ടീച്ചർ രാജിമോൾ,വൈസ് ചെയർമാൻ രവീന്ദ്രൻ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സതീശൻ,ഹരികേശൻ നായർ,വസന്തകുമാരി,വാർഡ് കൗൺസിലേർസ് ശ്യാമള,ബിന്ദു,പുലിപ്പാറ കൃഷ്ണൻ,റഫീഖ്,സജിത,ഐ.സി.ഡി.എസ് സൂപ്പർവൈസർ വിദ്യ.എസ്,കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ കാർത്തിക,സി.ഡി.എസ് ചെയർപേഴ്സൺ റീജ,സീനത്ത്,അങ്കണവാടി പ്രവർത്തകർ രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.