p

തിരുവനന്തപുരം: ഭരണഘടനാദിനാചരണത്തിന്റെ ഭാഗമായി 'ഭരണഘടനാ മൂല്യങ്ങളുടെ പ്രാധാന്യവും പ്രസക്തിയും' എന്ന വിഷയത്തിൽ നിയമസഭാ സമുച്ചയത്തിലെ ആർ.ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ നടക്കുന്ന പ്രഭാഷണം ഇന്ന് രാവിലെ 10.30ന് സ്‌പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യപ്രഭാഷണം നടത്തും. അഡ്വക്കേറ്റ് ജനറൽ കെ.ഗോപാലകൃഷ്‌ണകുറുപ്പ് മുഖ്യാതിഥിയാകും. മുൻ നിയമസഭാ സെക്രട്ടറി ഡോ.എൻ.കെ.ജയകുമാറാണ് പ്രഭാഷകൻ.