congress-jadha

പാറശാല: യുവജനങ്ങളെ വഞ്ചിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് എം.വിൻസെന്റ് എം.എൽ.എ പറഞ്ഞു.കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാനം അനുസരിച്ച് കോൺഗ്രസ് ചെങ്കൽ ബ്ളോക്ക് കമ്മിറ്റി സംഘടിപ്പിച്ച വാഹന പ്രചാരണ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജാഥാ ക്യാപ്റ്റൻ ചെങ്കൽ ബ്ലോക്ക് പ്രസിഡന്റ് വി.ശ്രീധരൻ നായർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.നേതാക്കളായ എസ്. അയ്യപ്പൻ നായർ, വട്ടവിള വിജയൻ, എം.ആർ.സൈമൺ, ഉദിയൻകുളങ്ങര ഗോപാലകൃഷ്ണൻ നായർ,അഡ്വ.എം.ബെനഡിക്ട്, എസ്.ഉഷാകുമാരി,മണ്ഡലം പ്രസിഡന്റുമാരായ വി.ഭുവനചന്ദ്രൻ നായർ,കെ.ഇ.രത്നരാജ്,സി.എ. ജോസ് ,എൻ സിദ്ധാർത്ഥൻ നായർ, അഡ്വ. എൻ.പി രജ്ഞിത് റാവു സുരേന്ദ്രൻ ,പഞ്ചായത്ത് പ്രസിഡന്റുമാരായ ജി.സുധാർജ്ജുനൻ, ആർ.ഗിരിജ എന്നിവർ സംസാരിച്ചു. സി.റാബി, താമരവിള വിജയൻ, കെ.അജിത് കുമാർ, വൈ.ആർ.വിൻസെന്റ്,വി.ഹരികുമാർ,ബെൽസി ജയചന്ദ്രൻ,സ‌ഞ്ജീവ്, പോരന്നൂർ ബൈജു,മാവിളക്കടവ് വിൻസെന്റ് തുടങ്ങിയവർ നേതൃത്വം നൽകി.