
തിരുവനന്തപുരം: കമ്മിഷൻ വെട്ടി കുറയ്ക്കുന്ന ഇൻഷ്വറൻസ് റെഗുലേറ്ററി അതോറിട്ടിയുടെ പുതിയ റിപ്പോർട്ടിനെതിരെ ഇൻഷ്വറൻസ് ഏജന്റുമാർ പ്രധാനമന്ത്രിക്ക് ഒരു ലക്ഷം കത്തുകൾ അയച്ച് പ്രതിഷേധിച്ചു.തൊഴിലിടങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് ലഭിക്കുന്ന അർഹതയോ, മറ്റ് ആനുകൂല്യങ്ങളോ ഒന്നും ജനറൽ ഇൻഷ്വറൻസ് രംഗത്ത് പണിയെടുക്കുന്ന ഏജന്റുമാർക്ക് ലഭിക്കുന്നില്ലായെന്നും സ്വകാര്യ ഇൻഷ്വറൻസ് കമ്പനികളെ സഹായിക്കാനുള്ള നീക്കത്തിൽ ഇടപെടണമെന്നും നിർദ്ദേശം പിൻവലിക്കണമെന്നും കത്തിലൂടെ ആവശ്യപ്പെട്ടു. ഓൾ ഇന്ത്യ ജനറൽ ഇൻഷ്വറൻസ് ഏജന്റ് അസോസിയേഷന്റെ സംസ്ഥാന എക്സിക്യുട്ടീവ് അംഗം ഗണേഷ് വഴുതയ്ക്കാട് കത്തയയ്ക്കൽ പരിപാടി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് എ.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റി അംഗം ഗോപിക.എസ് സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം അജിത്ത് പട്ടാഴി നന്ദിയും പറഞ്ഞു.