തിരുവനന്തപുരം: കവിയും എഴുത്തുകാരനും ചലച്ചിത്രകാരനുമായ ടി.പി. രാജീവന്റെ ഓർമ്മയിൽ 27ന് സ്മൃതി സംഗമം നടക്കും. മഹാത്മാ അയ്യങ്കാളി ഹാളിൽ രാവിലെ 10ന് പ്രശസ്ത സാഹിത്യകാരൻ എൻ.എസ്.മാധവൻ ഉദ്ഘാടനം ചെയ്യുമെന്ന് സുഹൃദ് സംഘം ചെയർമാൻകൂടിയായ സംവിധായകൻ രഞ്ജിത്, സെക്രട്ടറി ഒ.പി.സുരേഷ്, ചലച്ചിത്ര അക്കാഡമി സെക്രട്ടറി അജോയ്, ശങ്കർ രാമകൃഷ്ണൻ, ഷിജുലാൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പ്രഭാഷണങ്ങൾ, കവിതാവതരണങ്ങൾ, സ്മൃതി ഭാഷണങ്ങൾ, രാജീവന്റെ പുസ്തകപ്രകാശനം, കവിതകളുടെയും കഥാ പാത്രങ്ങളുടെയും ചിത്രാവിഷ്‌കാരങ്ങൾ തുടങ്ങിയ പരിപാടികൾ രാത്രി വരെ തുടരും. ബാലചന്ദ്രൻ ചുള്ളിക്കാട്
അടക്കമുള്ളവർ പങ്കെടുക്കും.
വൈകിട്ട് 7 മണിക്ക് ടി.പി.രാജീവന്റെ രചനയിൽ രഞ്ജിത് സംവിധാനം ചെയ്ത 'ഞാൻ' എന്ന ചിത്രത്തിന്റെ പ്രദർശനത്തോടെ സമാപിക്കും.