
തിരുവനന്തപുരം: റവന്യു ജില്ലാ യു.പി വിഭാഗം കഥാപ്രസംഗത്തിൽ നെല്ലനാട് ഗവ.യു.പി.എസിലെ ഏഴാംക്ളാസുകാരിയായ ശിവാനി കെ.ആർ നേടിയത് രണ്ടാം സ്ഥാനവും എ ഗ്രേഡ്.പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി പോരാടുന്ന മലാല യൂസഫ് സായിയുടെ കഥയാണ് ശിവാനി വേദിയിൽ അവതരിപ്പിച്ചത്.തീരെ പരിതാപകരമായ ജീവിത സാഹചര്യങ്ങളെ അതിജീവിച്ചാണ് ശിവാനി വേദിയിലെത്തുന്നത്.സ്വന്തമായി വീടില്ല.നിരവധി രോഗ പ്രശ്നങ്ങൾ ഉള്ളയാളാണ് ശിവാനിയുടെ അമ്മ കുമാരി. അച്ഛൻ രാജേഷിന് കൂലിപ്പണിയാണ്.സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് ഹെഡ്മിസ്ട്രസ് ബിന്ദു വി.ആർ.എഴുതി സംവിധാനം ചെയ്ത കഥാപ്രസംഗം ശിവാനി യിലൂടെ വേദിയിലെത്താൻ സ്‌കൂളിലെ എല്ലാ അദ്ധ്യാപകരും ഒത്തൊരുമയോടെ പ്രവർത്തിച്ചു.