
നെയ്യാറ്റിൻകര: നഗരസഭ മുനിസിപ്പൽ സ്റ്റേഡിയത്തിൽ അത്‌ലറ്റിക്സ് മത്സരങ്ങളോടുകൂടി കേരളോത്സവത്തിന് തുടക്കമായി.മുനിസിപ്പൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച കേരളോത്സവം നഗരസഭ വൈസ് ചെയർപേഴ്സൺ പ്രിയ സുരേഷ് ഉദ്ഘാടനം ചെയ്തു.നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ.എം.എ.സാദത്ത് അദ്ധ്യക്ഷത വഹിച്ചു.നഗരസഭ ചെയർമാൻ പി.കെ. രാജ്മോഹനൻ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.കെ.ഷിബു,എൻ.കെ.അനിതകുമാരി, ജെ.ജോസ് ഫ്രാങ്ക്ളിൻ,ആർ.അജിത,ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ ഷിബുരാജ് കൃഷ്ണ, കൗൺസിലർമാരായ പ്രസന്നകുമാർ, മഞ്ചത്തല സുരേഷ്, സുജിൻ, ഐശ്വര്യ, കൂട്ടപ്പന മഹേഷ്, വേണുഗോപാലൻ, നഗരസഭാ സെക്രട്ടറി ആർ.മണികണ്ഠൻ, സൂപ്രണ്ട് ശ്രീകുമാരൻ എന്നിവർ പങ്കെടുത്തു.