തിരുവനന്തപുരം: ട്രെയിനിന്റെ ബോഗിയിൽ ഉപേക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തി. ഇന്നലെ രാവിലെ 11.30ഓടെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലെത്തിയ ചെന്നൈ മെയിലിന്റെ ജനറൽ കമ്പാർട്ടുമെന്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്നാണ് ഏഴുകിലോഗ്രാം കഞ്ചാവ് റെയിൽവേ പൊലീസ് കണ്ടെത്തിയത്. ലഭിച്ച കഞ്ചാവ് എക്‌സൈസിന് കൈമാറും. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ പാലക്കാട് കഞ്ചാവുമായി നെയ്യാറ്റിൻകര സ്വദേശികൾ പിടിയിലായിരുന്നു. ഇവർക്ക് ഇതുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കും. എക്സൈസ് റെയിൽവേ പൊലീസ് എന്നിവർ സംയുക്ത അന്വേഷണം ആരംഭിച്ചു.