hi

കിളിമാനൂർ: കാരേറ്റ് ദേവസ്വം ബോർഡ് ഹൈസ്കൂളിൽ ഗാന്ധിജിയുടെ പൂർണ്ണകായ പ്രതിമ അനാവരണം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപനും അനുബന്ധ പദ്ധതികളുടെ ഉദ്ഘാടനം ഒ.എസ്. അംബിക എം.എൽ.എയും നിർവഹിച്ചു.പി.ടി.എ പ്രസിഡന്റ് കെ.എൻ.പ്രശാന്തൻ അദ്ധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് വി.എസ്. ലക്ഷ്മി സ്വാഗതം പറഞ്ഞു. എസ്. എം. സി ചെയർമാൻ സി.വിജയകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഡി. രഞ്ജിതം, എം.ജയേന്ദ്രകുമാർ , സജികുമാർ തുടങ്ങിയവർ സംസാരിച്ചു.