blood

കിളിമാനൂർ: ഡി.വൈ.എഫ്.ഐ കിളിമാനൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു.കിളിമാനൂർ ബസ് സ്റ്റാൻഡ് മൈതാനത്തിൽ നടന്ന പരിപാടി ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ്.കവിത ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് ട്രഷറർ എ.എസ്.അനൂപ് അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ പി.എസ്.അനീഷ്,എസ്.ശ്രദ്ധ ബ്ലോക്ക് ജോയിന്റ് സെക്രട്ടറിമാരായ ദീപക്,ജി. എസ്.അഖിൽ,ബ്ലോക്ക് അംഗം ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു.ബ്ലോക്ക് സെക്രട്ടറി ജെ. ജിനേഷ് കിളിമാനൂർ സ്വാഗതവും നിതിൻ ഡി ദാസ് നന്ദിയും പറഞ്ഞു.