palnilavara-bodhavalkaran

കല്ലമ്പലം: ക്ഷീരവികസന വകുപ്പ് ​ഗുണനിലവാര വിഭാ​ഗം, കിളിമാനൂർ ക്ഷീരവികസന യൂണിറ്റ്, പകൽക്കുറി ക്ഷീരോത്പാദക സഹകരണസംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പകൽക്കുറി സംഘം ഹാളിൽ വച്ച് ക്ഷീരകർഷകർക്കായി പാൽനിലവാര ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം. ഹസീന ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ഷിലോസ് പകൽക്കുറി അദ്ധ്യക്ഷനായി. ക്ഷീരവികസന ഓഫീസർ അരുണ എസ്. ദാസ് സ്വാ​ഗതവും സോമനാഥൻ നായർ നന്ദിയും പറഞ്ഞു. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആർ. സിന്ധു, പള്ളിക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. മാധവൻകുട്ടി, വിവിധ ജനപ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. ക്ഷീരകർഷകർക്കുള്ള ബോധവത്കരണ ക്ലാസ് ​ഗുണനിയന്ത്രണ ഓഫീസർ പാർവ്വതി നയിച്ചു.