p

തിരുവനന്തപുരം: വിഴിഞ്ഞത്ത് മനഃപൂർവം സംഘർഷം സൃഷ്ടിക്കുകയാണ് സമരക്കാരുടെ ലക്ഷ്യമെന്ന് മന്ത്രി വി. ശിവൻകുട്ടി. സമരക്കാർക്കിടയിൽ തന്നെ ഭിന്നാഭിപ്രായമുണ്ട്. അതുകൊണ്ടാണ് അവർക്ക് ഒരിക്കലും സമവായത്തിലെത്താൻ കഴിയാത്തത്. പ്രതിഷേധക്കാർക്കെതിരെ കോടതി ഉത്തരവുവരെയുണ്ട്. സർക്കാർ എന്നും മത്സ്യത്തൊഴിലാളികൾക്കൊപ്പമാണ്. ഒരിക്കലും നടത്താൻ കഴിയാത്ത ആവശ്യങ്ങളുമായാണ് പ്രതിഷേധക്കാർ ചർച്ചയ്ക്ക് വരുന്നത്. സർക്കാർ എന്നും ചർച്ചയ്ക്ക് തയാറാണ്. അവർക്കാണ് തീരുമാനമെടുക്കാൻ കഴിയാത്തതെന്നും മന്ത്രി പറഞ്ഞു.