
കടയ്ക്കാവൂർ: കാൽപ്പന്തിന്റെ ആവേശക്കൊടുമുടിയിൽ കൂറ്റൻ കട്ടൗട്ട് സ്ഥാപിച്ച് അഞ്ചുതെങ്ങിലെ മെസി ആരാധകർ. ലോകകപ്പ് ഫുട്ബാളിന്റെ ഭാഗമായി അഞ്ചുതെങ്ങ് ജംഗ്ഷനിൽ അർജന്റീനിയൻ താരമായ മെസിയുടെ അറുപതടിയോളം ഉയരമുള്ള കട്ടൗട്ടാണ് സ്ഥാപിച്ചിരിക്കുന്നത്. "മെസി ഫാൻസ് അഞ്ചങ്കോ" എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് തങ്ങളുടെ ഇഷ്ട താരത്തിന്റെ കട്ടൗട്ട് സ്ഥാപിച്ചത്. മൂന്ന് ദിവസത്തെ കഠിന പരിശ്രമത്തിന്റെ ഭാഗമായാണ് കട്ടൗട്ട് സ്ഥാപിക്കാൻ കഴിഞ്ഞതെന്ന് ഭാരവാഹികൾ പറഞ്ഞു.