വെള്ളനാട്:ഭരണഘടനാ ദിനത്തിൽ വേറിട്ട പരിപാടിയുമായി ചാങ്ങ ഗവ.എൽ.പി.എസ് സ്കൂളിലെ എല്ലാ കുട്ടികളുടെയും വീടുകളിൽ പൂമുഖത്തിൽ അഭിമാനമായി ഇനി ഭരണഘടനയുടെ ആമുഖം കാണും.ഇന്ത്യൻ ഭരണഘടനയെക്കുറിച്ച് കുട്ടികൾക്ക് അവബോധം ഉണ്ടാക്കുന്നതിനാണ് എല്ലാ കുട്ടികൾക്കും ഭരണഘടനയുടെ ആമുഖം ഡിജിറ്റൽ പ്രിന്റെടുത്ത് നൽകിയത്.
പൂമുഖത്ത് ആമുഖം എന്ന പരിപാടിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ എൽ.ആശാമോൾ നിർവഹിച്ചു.പി.ടി.എ പ്രസിഡന്റ് എസ്. ഷൈജു എന്നിവർ പങ്കെടുത്തു.