തിരുവനന്തപുരം: കൈമനം വനിതാ പോളിടെക്നിക് കോളേജിലെ ഡിപ്ലോമ കോഴ്സുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ നാളെ കോളേജിൽ നടത്തും.രാവിലെ 9 മുതൽ 10.30വരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവരും അഡ്മിഷൻ എടുക്കാൻ താല്പര്യമുള്ളവരുമായ വിദ്യാർത്ഥിനികൾക്ക് രജിസ്റ്റർ ചെയ്യാം.പത്തരയ്ക്ക് ശേഷം ഹാജരാകുന്നവരെ പരിഗണിക്കുന്നതല്ല.ഒഴിവുള്ള സീറ്റുകളുടെ വിശദവിവരങ്ങൾക്ക് http://www.polyadmission.org/എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 0493-3227253.