
കല്ലമ്പലം: വിദ്യാർത്ഥികളുടെ സമഗ്ര വികസനം ലക്ഷ്യം വെച്ച് മടവൂർ ഗവ.എൽ.പി.എസിൽ 'കായിക ഗ്രാമം ഞങ്ങളിലൂടെ' പദ്ധതിക്ക് തുടക്കം കുറിച്ചു. മന്ത്രി അബ്ദുറഹ്മാൻ പദ്ധതി ഉദ്ഘാടനം ചെയ്തു. അഡ്വ. ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പ്രഥമാദ്ധ്യാപകനായിരുന്ന ഇക്ബാൽ മാഷ്, സബ് ജില്ലയിലെ മികച്ച പി.ടി.എക്ക് നേതൃത്വം വഹിച്ച ബിനുകുമാർ, രുഗ്മ പ്രശാന്ത് എന്നിവർക്ക് മന്ത്രി മൊമന്റോകൾ വിതരണം ചെയ്തു. വോളിബാൾ കായിക പ്രതിഭ അക്ബർ ഖാൻ എസ്.ബിയെ അനുമോദിച്ചു. എൽ.എസ്.എസ് വിജയികളായ കുട്ടികൾക്കുള്ള അവാർഡ് വിതരണവും ഉപജില്ലാതല കലാ, ശാസ്ത്ര, ഗണിതശാസ്ത്ര ,സാമൂഹികശാസ്ത്ര പ്രവർത്തി പരിചയ മേഖലകളിലെ വിജയികൾക്കുള്ള സമ്മാനവിതരണവും നടന്നു. കിളിമാനൂർ ബ്ലോക്ക് മെമ്പർ അഫ്സൽ, വാർഡ് മെമ്പർ എം.എസ് റാഫി, കെ.മോഹൻദാസ്, ബി.പി.സി വി.ആർ സാബു, പി.ടി.എ പ്രസിഡന്റ് ഡി.സന്തോഷ്, എസ്.എം.സി ചെയർമാൻ സജിത്കുമാർ.പി, എ.ഇഖ്ബാൽ തുടങ്ങിയവർ പങ്കെടുത്തു.