
കള്ളിക്കാട്:കള്ളിക്കാട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവം പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാൽകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പന്തശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് മെമ്പർ സതീഷ് കുമാർ,വൈസ് പ്രസിഡന്റ് ബിന്ദു.വി.രാജേഷ്,സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാർ,വാർഡ് മെമ്പർമാർ,ഐ.സി.ഡി.എസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.