r

ചിറയിൻകീഴ്: മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും ഡി.സി.സി മെമ്പറുമായ വടക്കേഅരയതുരുത്തി സ്കൈവ്യൂവിൽ ഫെലിക്സ് രാജു ഗിൽബർട്ട് (55) നിര്യാതനായി. ചിറയിൻകീഴ് ഗ്രാമപഞ്ചായത്തംഗം, അഞ്ചുതെങ്ങ് മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. പരേതനായ ഗിൽബെർട്ടിന്റെയും ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് മുൻ അംഗം ജൂലിറ്റ ഗിൽബ‌ർട്ടിന്റെയും മകനാണ്. ഭാര്യ: മേരി സുനി. മക്കൾ: ഫെമിൻ. ഫിനി. സംസ്കാരം: ഇന്ന് രാവിലെ 11ന് പൂത്തുറ സെന്റ് റോക്കി പള്ളിയിൽ.