പൂവാർ: കുഞ്ചൻ നമ്പ്യാർ അവാർഡ് ജേതാവും കരുംകുളം കൾചറൽ സെന്റർ പ്രസിഡന്റുമായ ബർഗ്ഗ്മാൻ തോമസിന്റെ ഏഴാമത് പുസ്തകം 'പനിയിടമ' എന്ന നോവലിന്റെ മലയാളം, തമിഴ്, ഇംഗ്ലീഷ് പതിപ്പുകളുടെ പ്രകാശനം 28ന് തിരുവനന്തപുരം പ്രസ്സ് ക്ലബ് ഹാളിൽ നടക്കുന്ന പരിപാടിയിൽ മന്ത്രി അഡ്വ. ആന്റിണി രാജു, അഡ്വ.എം.വിൻസെന്റ് എം.എൽ.എ, പ്രമുഖ സാഹിത്യ കാരൻ ജോർജ്ജ് ഓണക്കൂർ എന്നിവർ ചേർന്ന് പുസ്തകങ്ങളുടെ പ്രകാശന കർമ്മം നിർവ്വഹിക്കുമെന്ന് കരുംകുളം കൾച്ചറൽ സെന്റർ ഭാരവാഹികളായ കരുംകുളം രാധാകൃഷ്ണൻ,ജയരാജ് ജയഗിരി എന്നിവർ അറിയിച്ചു.