കാട്ടാക്കട: കാട്ടാക്കട ക്രിസ്ത്യൻ കോളേജിൽ പുതുതായി നിർമ്മിച്ച ആർട്ട്സ് ബ്ലോക്കിന്റെയും നവീകരിച്ച ഹെറിറ്റേജ് ബിൽഡിംഗിന്റെ പ്രതിഷ്ഠയും നാക്ക് അക്രഡിറ്റേഷനിലൂടെ എ ഗ്രെയിഡ് ലഭിച്ചതിന്റെ സ്ത്രോത്ര സംഗമവവും 29ന് വൈകിട്ട് 3ന് കോളേജ് ഗ്രൗണ്ടിൽ നടക്കുമെന്ന് മാനേജർ എ.പി.ക്രിസ്റ്റൽ ജയരാജ് പത്രസമ്മേളനത്തിൽ അറിയിച്ചു.സി.എസ്.ഐ ബിഷപ്പ് എ.ധർമ്മരാജ് റസാലം അദ്ധ്യക്ഷത വഹിക്കും.ആർട്ട്സ് ബ്ലോക്കിന്റെ പ്രതിഷ്ഠാ കർമ്മം ഡെപ്യൂട്ടി മോഡറേറ്റർ ഡോ.കെ.രൂബൻമാർക്കും,ആർട്ട്സ് ബ്ലോക്കിന്റെ ഉദ്ഘാടനം മന്ത്രി ജി.ആർ.അനിലും,ഹെറിറ്റേജ് ബിൽഡിംഗ് പുന പ്രതിഷ്ഠ കന്യാകുമാരി ബിഷപ്പ് .ഡോ.ചെല്ലയ്യയും,ഹെറിറ്റേജ് ബിൽഡിംഗ് ഉദ്ഘാടനം ജി.സ്റ്റീഫൻ.എം.എൽ.എയും,കെമിസ്ട്രി റിസർച്ച് ലാബിന്റെ പ്രതിഷ്ഠ കൊല്ലം കൊട്ടാരക്കര ബിഷപ്പ് റവ.ഡോ.ഉമ്മൻ ജോർജും,കെമിസ്ട്രി ലാബ് ഉദ്ഘാടനം സർവകലാശാല അക്കാഡമിക് റിസർച്ച് കമ്മിറ്റി കൺവീനർ ഡോ.എസ്.നസീബും നിർവഹിക്കും. പൊതു സമ്മേളനം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും.സി.എസ്.ഐ ബിഷപ്പ് എ.ധർമ്മരാജ് റസാലം അദ്ധ്യക്ഷത വഹിക്കും.വിവിധ മഹായിടവകയിലെ ബിഷപ്പുമാർ,കോളേജ് മാനേജർ എ.പി.ക്രിസ്റ്റൽ ജയരാജ്,പ്രൊഫ.ഡോ.എസ്.താജുദീൻ,പാസ്റ്ററൽ ബോർഡ് സെക്രട്ടറി ജെ.ജയരാജ്,മഹായിടവക സെക്രട്ടറി ഡോ.ടി.ടി.പ്രവീൺ,പ്രിൻസിപ്പൽ ലഫ്.ഡോ.ജി.ജെ.ഷൈജു,എം.എൽ.എമാർ,വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സംസാരിക്കും.തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികളും നടക്കും.പത്രസമ്മേളനത്തിൽ പ്രൊഫ.ഡോ.എസ്.താജുദീൻ,ബർസാർ വൈ.ഗ്ലാസ്റ്റൺദാസ്,പ്രിൻസിപ്പൽ ഡോ.ജി.ജെ.ഷൈജു, മീഡിയാ കൺവീനർ മോഹൻരാജ് എന്നിവരും പങ്കെടുത്തു.