ആറ്റിങ്ങൽ: കേരളകൗമുദിയും എക്സൈസും ലയൺസ് ക്ലബ്, യു-ടെക് അക്കാഡമിയും സംയുക്തമായി ആറ്റിങ്ങലിൽ ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിക്കുന്നു. നാളെ ഉച്ചയ്ക്ക് 3ന് ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അടൂർ പ്രകാശ് എം.പി. സെമിനാർ ഉദ്ഘാടനം ചെയ്യും. കേരള കൗമുദി യൂണിറ്റ് ചീഫ് എസ്. വിക്രമൻ അദ്ധ്യക്ഷത വഹിക്കും. ഒ.എസ്. അംബിക എം.എൽ.എ മുഖ്യാതിഥിയായിരിക്കും. സിവിൽ എക്സൈസ് ഓഫീസർ അനിരുദ്ധൻ മുഖ്യ പ്രഭാഷണം നടത്തും. സ്കൂൾ പ്രിൻസിപ്പാൾ ഉദയകുമാരി, ഹെഡ്മിട്രസ് കവിത ജോൺ, ആറ്റിങ്ങൽ ലയൺസ് ക്ലബ് പ്രസിഡന്റ് വിദ്യാധരൻ പിള്ള, യു-ടെക്ക് അക്കാഡമി എം.ഡി നാരായണൻ കുട്ടി, വ്യാപാരി വ്യവസായി ജില്ലാ വൈസ് പ്രസിഡന്റ് ജോഷി ബാസു, പി.ടി എ പ്രസിഡന്റ് വിശ്വംഭരൻ തുടങ്ങിയവർ സംസാരിക്കും. ചടങ്ങിൽ ഉപജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ ആറ്റിങ്ങൽ ഗേൾസ് ഹൈസ്കൂളിനും ആറ്റിങ്ങൽ ലയൺസ് ക്ലബിനും, ആറ്റിങ്ങൽ യു -ടെക്ക് അക്കാഡമിയ്ക്കും ചടങ്ങിൽ കേരള കൗമുദി ഉപഹാരം നൽകി ആദരിക്കും. ചടങ്ങിൽ എക്സൈസിന്റെ ലഹരി വിരുദ്ധ ഗോൾ ചലഞ്ചും സംങ്കടിപ്പിച്ചു. കേരള കൗമുദി അസിസ്റ്റൻഡ് മാനേജർ സുധി കുമാർ സ്വാഗതവും ബൈജു മോഹൻ നന്ദിയും പറയും.