ox

വർക്കല :ചാവർകോട് സി.എച്ച്.എം.എം. കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെയും കനിവിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ രക്തദാന ക്യാമ്പിന്റെയും തോണിപ്പാറ പാലിയേറ്റീവ് കെയർ യൂണിറ്റിന് നൽകുന്ന മെഡിക്കൽ ഉപകരണങ്ങളുടെ വിതരണത്തിന്റെയും ഉദ്ഘാടനം വി. ജോയി എം.എൽ.എ. നിർവഹിച്ചു. 65 വിദ്യാർത്ഥികൾ രക്ത ദാനം ചെയ്തു. കൊല്ലം ജില്ല ആശുപത്രിയിലെ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്തം ശേഖരിക്കാൻ എത്തിയത്. വീൽചെയറും മറ്റു് ഉപകരണങ്ങളും മെഡിക്കൽ ഓഫീസർഡോ. സുജിത് ഏറ്റുവാങ്ങി. മെട്കാ ചെയർമാൻ സൈനുലബ്ദീൻ പൂന്തോട്ടം അദ്ധ്യക്ഷത വഹിച്ചു.ഇലകമൺ പഞ്ചായത്ത് പ്രസിഡന്റ് ആർ. സൂര്യ,വൈസ് പ്രസിഡന്റ് ലൈജു, മെട്ക ട്രഷറർ എ. ശിഹാബുദ്ധീൻ,വൈസ് ചെർമാൻമാർ ഇ.ഷാജഹാൻ, കാസിം അൻസാരി, സെക്രട്ടറി അഷർ എം.റിഫായ്,മുഹമ്മദ് രാജ, ഹെൽത്ത് ഇൻസ്‌പെക്ടർ അനിൽകുമാർ, ഡോ.എം. സിറാജുദ്ദീൻ, റഫീക ബീഗം തുടങ്ങിയവർ സംസാരിച്ചു . പ്രിൻസിപ്പൽ ഡോ.എൽ.തുളസീധരൻ സ്വാഗതവും പ്രോഗ്രാം ഓഫീസർ റീന നന്ദിയും പറഞ്ഞു.