ബാലരാമപുരം: വെങ്ങാനൂർ ഭഗവതിനട മേജർ ശ്രീഭഗവതി ക്ഷേത്രത്തിൽ തൃക്കാർത്തിക മഹോത്സവം നവംബർ 30ന് ആരംഭിച്ച് 7ന് സമാപിക്കും. 30 ന് രാവിലെ 8.30 നും 9.30 നും മദ്ധ്യേ ബ്രഹ്മശ്രീ പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ നേത്യത്വത്തിൽ തൃക്കൊടിയേറ്റ്,​ 11 ന് സമൂഹസദ്യ,​ ഉച്ചയ്ക്ക് 2 ന് തങ്കത്തിരുവാഭരണ ഘോഷയാത്ര നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നാരംഭിക്കും,​ രാത്രി 7.15 ന് ഭക്തിഗാനസുധ,​ 10 ന് നാടകം ആരവം,​ ഡിസംബർ ഒന്നിന് രാവിലെ 7.30 ന് ദേവീമാഹാത്മ്യ പാരായണം,​ ഉച്ചക്ക് ഒന്നിന് അന്നദാനം,​വൈകിട്ട് 7 ന് പുഷ്പാഭിഷേകം,​ രാത്രി 7.15 ന് സംഗീതാർച്ചന,​ ഡിസംബർ 2 ന് ഉച്ചക്ക് 12 ന് അന്നദാനം,​ വൈകിട്ട് 4.30 ന് ഐശ്വര്യപൂജ,​ വൈകുന്നേരം 6.30 ന് തങ്കത്തിരുവാഭരണം ചാർത്തി അലങ്കാര ദീപാരാധന,​ 7.30 ന് നാടൻപാട്ടും കഥാപ്രസംഗവും,​ 3 ന് ഉച്ചക്ക് 1 2 ന് അന്നദാനം,​ രാത്രി 7.15 ന് സംഗീതക്കച്ചേരി,​ 4 ന് ഉച്ചക്ക് 12 ന് അന്നദാനസദ്യ,​ രാത്രി 7 ന് പുഷ്പാഭിഷേകം,​ രാത്രി 9.30 ന് ഭക്തിഗാനാമൃതം,​ ഡിസംബർ 5 ന് രാവിലെ 10.30 ന് അന്നദാനസദ്യ,​ ഉച്ചക്ക് 12.30 ന് പറയ്ക്കെഴുന്നെള്ളിപ്പ്,​വൈകിട്ട് 5.30 ന് കളമെഴുത്തും സർപ്പപാട്ടും,​ രാത്രി 7.30 ന് സംഗീത കച്ചേരി,​ ഡിസംബർ 6 ന് ഉച്ചക്ക് 12 ന് അന്നദാനം,​ വൈകിട്ട് 6.15 ന് സോപാന സംഗീതം,​ രാത്രി 8 ന് പള്ളിവേട്ട എഴുന്നെള്ളിപ്പ്,​ ഡിസംബർ 7 ന് രാവിലെ 9 ന് കാർത്തിക പൊങ്കാല,​ 11.30 ന് പൊങ്കാല നിവേദ്യം,​ ഉച്ചയ്ക്ക് 11.45 ന് സമൂഹസദ്യ,വൈകിട്ട് 4 ന് എഴുന്നെള്ളിപ്പ് ഘോഷയാത്ര,​രാത്രി 8.30 ന് തിരു ആറാട്ട്,​ തുടർന്ന് കാർത്തിക ദീപം,​ രാത്രി 10 ന് നൃത്തനാടകം മഹിഷാസുരൻ.