ബാലരാമപുരം:താന്നിമൂട് മഹാദേവീ ക്ഷേത്രത്തിൽ തൃക്കാർത്തിക മഹോത്സവം ഡിസംബർ 5,6,7 തീയതികളിൽ നടക്കും. 5 ന് രാവിലെ 6 ന് മഹാഗണപതിഹോമം, 12 ന് സമൂഹസദ്യ, വൈകുന്നേരം 6.30 ന് സന്ധ്യാദീപാരാധന, 6 ന് രാവിലെ 7 ന് മഹാസുദർശന ഹോമം, 12 ന് സമൂഹസദ്യ, വൈകുന്നേരം 6.30 ന് സന്ധ്യാ ദീപാരാധന,ഡിസംബർ 7 ന് രാവിലെ 9 ന് തൃക്കാർത്തിക പൊങ്കാല, 10 ന് പുഷ്പാഭിഷേകം,11ന് രാജേഷ് കൃഷ്ണൻ പോറ്റിയുടെ മുഖ്യകാർമ്മികത്വത്തിൽ പഞ്ചഗവ്യ നവകകലശാഭിഷേകം സഹിതം ഉച്ചപൂജ, 11.30 ന് തൃക്കാർത്തിക സദ്യ, വൈകിട്ട് 6ന് 10001 കാർത്തിക ദീപം തെളിയിക്കൽ അലങ്കാര ദീപാരാധന. വൈകുന്നേരം 6.30 ന് സന്ധ്യാ ദീപാരാധന.