palode-ravi

പാറശാല: കേരളം അടിമകളുടെ നാടാണെന്നും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ സ്വന്തം നാടിനെ മറന്നിരിക്കുകയാണെന്നും ഡി.സി.സി പ്രസിഡന്റ് പാലോട് രവി പറഞ്ഞു.കെ.പി.സി.സി യുടെ നിർദ്ദേശ പ്രകാരം കോൺഗ്രസ് ചെങ്കൽ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച വാഹന പ്രചാരണ ജാഥയുടെ സമാപന സമ്മേളനം ചെങ്കവിളയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പഴയ ഉച്ചക്കട മണ്ഡലം പ്രസിഡന്റ് സി.റാബി അദ്ധ്യക്ഷത വഹിച്ചു.ജാഥാ ക്യാപ്റ്റൻ വി.ശ്രീധരൻ നായർ കോൺഗ്രസ് നേതാക്കളായ വർക്കല കഹാർ, ആർ.വത്സലൻ, വട്ടവിള വിജയൻ, എം.ആർ.സൈമൺ, ഉദിയൻകുളങ്ങര ഗോപാലകൃഷ്ണൻ നായർ,അഡ്വ.എം ബെനഡിക്ട്, അഡ്വ.വിനോദ് സെൻ, എസ്.ഉഷാകുമാരി, സി.എ.ജോസ്,വി.ഭുവനചന്ദ്രൻ നായർ, കെ.രത്നരാജ്, ജി.സുധാർജ്ജുനൻ എന്നിവർ സംസാരിച്ചു.