തിരുവനന്തപുരം:38 മത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രത്തിന്റെ ഭാഗമായി സ്‌കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി ഭഗവത് ഗീതയെക്കുറിച്ചുള്ള പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ഇന്ന് രാവിലെ 10ന് തിരുവനന്തപുരം പ്രസ്‌ക്ലബിൽ നടക്കുന്ന മത്സരം രാജു നാരായണ സ്വാമി ഉദ്ഘാടനം ചെയ്യും.10 വയസിൽ താഴെയും 10 വയസിന് മുകളിലും പ്രായമുള്ള രണ്ട് വിഭാഗങ്ങളിലാണ് മത്സരം നടത്തുക.പങ്കെടുക്കാൻ താത്പര്യമുള്ളവർ രാവിലെ 9ന് മുമ്പായി പ്രസ്‌ക്ലബിൽ എത്തിച്ചേരണം.ഫോൺ. 98478 65604.