കുളത്തൂർ : ശ്രീനാരായണ ഗുരുദേവൻ രണ്ടാമതായി ശിവപ്രതിഷ്ഠ നടത്തിയ കുളത്തൂർ കോലത്തുകര ശിവക്ഷേത്രത്തിലെ പ്രതിമാസ ചതയദിനാഘോഷം ബുധനാഴ്ച രാവിലെ ആറുമണി മുതൽ ക്ഷേത്രം മേൽശാന്തി ജി.സഞ്ജിത്ത്ദയാനന്ദന്റെ മുഖ്യകാർമികത്വത്തിൽ അഖണ്ഡനാമജപത്തോടെ ആരംഭിക്കും. രാവിലെ 10.30 മുതൽ ആനാവൂർ മുരുകന്റെ പ്രഭാഷണം ഉണ്ടായിരുക്കുമെന്ന് ക്ഷേത്രസമാജം പ്രസിഡന്റ് ജി.ശിവദാസനും സെക്രട്ടറി എസ്.സതീഷ്ബാബുവും അറിയിച്ചു.