ഉദിയൻകുളങ്ങര: ആര്യങ്കോട് പഞ്ചായത്ത് പ്രദേശത്ത് നടത്തിയ പരിശോധയിൽ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തു. നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ സൂക്ഷിക്കുകയും വില്പന നടത്തുകയും ചെയ്ത കടകൾക്ക് പിഴ ഈടാക്കാനുള്ള നടപടി സ്വീകരിച്ചു. കൂടാതെ പൊതു സ്ഥലത്ത് മലിന്യങ്ങൾ നിക്ഷേപിച്ചവർക്കും നീരുറവകളിൽ മലിനജലം തുറന്നു വിട്ടവർക്കെതിരെയും നടപടികൾ സ്വീകരിച്ചു. പരിശോധനയ്ക്ക് സെക്രട്ടറി ആർ.ഐ.കലാറാണി, അസി.സെക്രട്ടറി എം.ശിവകുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ ബിജുലാൽ എന്നിവർ നേതൃത്വം നൽകി.