പാറശാല:കാരോട് ഗ്രാമ പഞ്ചയാത്ത് കേരളോത്സവം 29 മുതൽ ഡിസംബർ ഒന്നുവരെ മാർ ഇവാനിയോസ് പാരിഷ് ഹാൾ,ചാരോട്ടുകോണം കാർമൽ സ്പോർട്സ് ഹബ്ബ്, പൊഴിയൂർ കാരക്കവിള ഗ്രൗണ്ട്, അയിരകുളം, അയിര മിനി സ്റ്റേഡിയം, മാറാടി ചെറുക്കുഴികര കോളനി ഷട്ടിൽ കോർട്ട് എന്നിവിടങ്ങളിലായി നടക്കും. നവംബർ 29 ന് രാവിലെ പഴയ ഉച്ചക്കട ജംഗ്‌ഷനിൽ നടക്കുന്ന ചടങ്ങിൽ പ്രസിഡന്റ് എം.രാജേന്ദ്രൻ നായർ കായിക മത്സരങ്ങളുടെ ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിക്കും. 29 ന്ക്രിക്കറ്റ്, ഫുട്ബാൾ, വോളിബാൾ,കബഡി, വടംവലി,ബാഡ്മിന്റൺ എന്നിവയും 30 ന് അത്‌ലറ്റിക്‌സ്, നീന്തൽ മത്സരങ്ങൾ എന്നിവയും നടക്കും.ഡിസംബർ ഒന്നിന് വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനം പ്രസിഡന്റ് എം.രാജേന്ദ്രൻ നായർ ഉദ്‌ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ടി.ആഗ്നസ് അദ്ധ്യക്ഷത വഹിക്കും.ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്‌സൺ അജിത സി.ആർ, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്‌സൺ വി.ആർ.സലൂജ, മറ്റ് വാർഡ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുക്കും.