mar

തിരുവനന്തപുരം: മാർ ഇവാനിയോസ് കോളേജ് കെമിസ്ട്രി വിഭാഗവും കെമിക്കൽ റിസർച്ച് സൊസൈറ്റി ഒഫ് ഇന്ത്യ കേരളാ ചാപ്റ്ററും സംയുക്തമായി സംഘടിപ്പിച്ച ഏകദിന ശില്പശാല കെ.എസ്.സി.എസ്.ടി. മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ. സുരേഷ് ദാസ് ഉദ്ഘാടനം ചെയ്തു. ഓണററി കോൺസൽ ഒഫ് ദി ഫെഡറൽ റിപ്പബ്ലിക്ക് ഒഫ് ജർമ്മനി ഡോ.സയ്ദ് ഇബ്രാഹിം മുഖ്യാതിഥിയായി. ഐസർ തിരുവനന്തപുരം ഡയറക്ടർ പ്രൊഫ.ജെ.എൻ.മൂർത്തി, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ഡയറക്ടർ ഡോ.ചന്ദ്രഭാസ് നാരായണ, ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കെമിക്കൽ സയൻസ് ആൻഡ് ടെക്നോളജി ശാസ്ത്രജ്ഞരായ പ്രൊഫ. ആർ.എസ്.ജയശ്രീ,പ്രൊഫ.ഹരികൃഷ്ണ വർമ്മ എന്നിവർ മുഖ്യപ്രബന്ധങ്ങൾ അവതരിപ്പിച്ചു. മാർ ഇവാനിയോസ് കോളേജ് ബർസാർ ഫാ.സോജി മുരുപ്പേൽ,പ്രൊഫ.മഹേഷ് ഹരിഹരൻ,പ്രൊഫ. എം.ആർ.പി.കുറുപ്പ്, പ്രൊഫ. ജോഷി ജോസഫ്, മാർ ഇവാനിയോസ് കോളേജ് കെമിസ്ട്രിഡോ. സുജു സി.ജോസഫ്, ശില്പശാലാ കൺവീനർമാരായ ഡോ. ജിനു എം. ജോൺ, ഡോ. റബിൻ രാജൻ ജെ.മെതിക്കളം തുടങ്ങിയവർ സംസാരിച്ചു. വിവിധ കോളേജുകളിൽ നിന്ന് നിരവധി പി.ജി വിദ്യാർത്ഥികളും ഗവേഷകരും ശില്പശാലയിൽ പങ്കെടുത്തു.