
നെയ്യാറ്റിൻകര: പ്രഭാത് ബുക്ക് ഹൗസും നിംസ് മെഡിസിറ്റിയും സംയുക്തമായി സംഘടിപ്പിച്ച 'കേരളീയം 2022' സർഗ്ഗോത്സവം നിംസ് മെഡിസിറ്റിയിൽ സമാപിച്ചു. 3 ദിവസത്തെ കേരളീയം ഉത്സവത്തിന്റെ ഭാഗമായി പുസ്തകോത്സവം, നെയ്യാറ്റിൻകര സാംസ്കാരിക സംഗമം, കേരളീയം കലോത്സവം, സാംസ്കാരിക സമ്മേളനം, പരിസ്ഥിതി സെമിനാർ, കവിയരങ്ങ്, കഥയരങ്ങ്, കഥാപ്രസംഗം, വിവിധ എക്സിബിഷനുകൾ എന്നിവ നടന്നു. ആരോഗ്യമേഖലയിലുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ കലാമത്സരത്തിൽ നിംസ് കോളേജ് ഒഫ് ഡെന്റൽ സയൻസസ് വിജയികളായി. നിംസ് കോളേജ് ഒഫ് നഴ്സിംഗ് രണ്ടാം സ്ഥാനം നേടി.
സമാപന സമ്മേളനം ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. മുൻമന്ത്രി സി. ദിവാകരൻ വിജയികൾക്ക് കാഷ്പ്രൈസും സമ്മാനദാനവും നിർവഹിച്ചു. എം.എസ്.ഫൈസൽ ഖാൻ ആമുഖ പ്രഭാഷണം നടത്തി. എസ്. ഹനീഫ റാവുത്തർ അദ്ധ്യക്ഷത വഹിച്ചു. മുൻ മന്ത്രി കെ. രാജു, ഡോ. വള്ളിക്കാവ് മോഹൻദാസ്,എൽ.ഗോപികൃഷ്ണൻ,പ്രൊ.എം.ചന്ദ്രബാബു,കുന്നിയോട് രാമചന്ദ്രൻ,ഡോ.കെ.എ.സജു തുടങ്ങിയവർ പങ്കെടുത്തു.കഥയരങ്ങ് കവിയരങ്ങ് കഥാകൃത്ത് ബി.മുരളി ഉദ്ഘാടനം ചെയ്തു.തലയൽ മനോഹരൻ നായർ അദ്ധ്യക്ഷത വഹിച്ചു.ഡോ.ബിജു ബാലകൃഷ്ണൻ,കരിക്കകം ശ്രീകുമാർ,വി.എൻ.പ്രദീപ്,കോട്ടുകാൽ എം.എസ് ജയരാജ്,മണലൂർ മണികണ്ഠൻ,ഗിരീഷ് പരുത്തി മഠം,കൂട്ടപ്പന രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.പരിസ്ഥിതി, ആരോഗ്യം,ഭക്ഷണം സെമിനാർ മുൻ മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്തു.ഡോ.വി.സുഭാഷ് ചന്ദ്ര ബോസ്,ഡോ.കെ.എസ്.ആര്യ,സോയ തമ്പി തുടങ്ങിയവർ പ്രഭാഷണം നടത്തി.
സാംസ്കാരിക സംഗമം കവി കെ. ജയകുമാർ ഐ.എ.എസ്. ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ പി.കെ.രാജ്‌മോഹൻ അദ്ധ്യക്ഷത വഹിച്ചു.കേരളീയം ഉദ്ഘാടന സമ്മേളനം മന്ത്രി കെ. രാജനും കലോത്സവം ചലച്ചിത്ര നടൻ കൊല്ലം തുളസിയും ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രി സി.ദിവാകരൻ,നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ എം.എസ്.ഫൈസൽ ഖാൻ,എ.എസ്.ആനന്ദകുമാർ,ടി.ശ്രീകുമാർ,ഡോ.കെ.എ.സജു തുടങ്ങിയവർ സംബന്ധിച്ചു.വിൽപാട്ട്,ഭരതനാട്യം, മോഹിനിയാട്ടം,ഓട്ടൻതുള്ളൽ,നാടോടി നൃത്തം,പ്രസംഗം,കഥാപ്രസംഗം,കാവ്യാലാപനം തുടങ്ങിയ ഇനങ്ങളിൽ മത്സരങ്ങൾ നടന്നു.സാംസ്കാരിക സമ്മേളനം സാഹിത്യകാരൻ ഡോ.ജോർജ്ജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു.മുൻ എം.പി.പന്ന്യൻ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ഡോ.വള്ളിക്കാവ് മോഹൻദാസ്,മഹേഷ് മാണിക്യം,വി.എസ്.സജീവ്,ഓ.പി.വിശ്വനാഥൻ തുടങ്ങിയവർ പങ്കെടുത്തു.